21 November Thursday
സ്‌കൂളിൽ ഭക്ഷ്യവിഷബാധ

കുട്ടികളാണ്‌, ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024
ആലപ്പുഴ
ആര്യാട് ലൂഥറൻ ഹയർസെക്കൻഡറി സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികൾക്ക്‌ ശാരീരിക അസ്വസ്ഥതയുണ്ടായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട്‌ വിശദമായ അന്വേഷണം 20ന് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ് ആർ ദിലീപ്‌കുമാറിന്റെ നേതൃത്വത്തിൽ  നടത്തി. ജലസ്രോതസുകൾ, പാചകത്തിനും കുട്ടികൾ വായകഴുകുന്നതിനും മറ്റും  ഉപയോഗിക്കുന്ന വെള്ളവും പരിശോധനയ്‌ക്ക്‌ അയച്ചു. 
 
ശുചിത്വം പ്രധാനം
സ്‌കൂളുകളിൽ കുടിവെള്ളസ്രോതസുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധന നടത്തണം. വിദ്യാലയങ്ങളിലെ ആഹാര, പാനീയ ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ പലചരക്ക് സാധനങ്ങളും പച്ചക്കറികളും അടച്ച പാത്രങ്ങളിൽ സൂക്ഷിക്കണം. കാലാവധി കഴിഞ്ഞതോ പൂപ്പലിന്റെയും കീടങ്ങളുടെയും സാന്നിധ്യമുള്ളതോ ആയ ഭക്ഷ്യവസ്‌തുക്കൾ ഉപയോഗിക്കരുത്. ധാന്യങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകണം. 
   കുട്ടികൾക്ക് നൽകുന്ന പാൽ നന്നായി തിളപ്പിക്കുക. മുട്ട പുഴുങ്ങുന്നതിന്‌ മുമ്പ് കഴുകി വൃത്തിയാക്കുക. 
ആഹാരം തയ്യാറാക്കുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ടാകണം. പൈപ്പിലെ വെള്ളവും മറ്റും കുടിക്കരുത് എന്ന് കുട്ടികൾക്ക് നിർദേശം നൽകണം. സ്‌കൂളുകളിൽ കുട്ടികൾക്ക് നൽകാൻ തിളപ്പിച്ചാറിയ വെള്ളം കരുതുന്ന  പാത്രം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. ഇതിനുശേഷം മാത്രം വെള്ളം ശേഖരിക്കണം. ശുചിമുറികളിൽ സോപ്പ് സൂക്ഷിക്കണം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top