18 November Monday
അടിച്ചുകേറി വരാൻ കാരിച്ചാൽ

ട്രാക്കിലേക്ക്‌ ചാമ്പ്യന്റെ മാസ്‌ എൻട്രി

സ്വന്തം ലേഖകൻUpdated: Monday Jul 22, 2024

നെഹ്റുട്രോഫി വള്ളംകളിയുടെ പരിശീലനത്തിന്റെ ഭാഗമായി കാരിച്ചാൽ ചുണ്ടനിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് പുന്നമട ഫിനിഷിങ് പോയിന്റിൽ നടത്തിയ ട്രാക്ക് എൻട്രി ഫോട്ടോ : കെ എസ് ആനന്ദ്

 
ആലപ്പുഴ
പുന്നമടയിൽ കാത്തിരുന്ന ആയിരങ്ങളെ സാക്ഷിയാക്കി കളിവള്ളങ്ങളുടെ ചക്രവർത്തിയുടെ മാസ്‌ ട്രാക്ക് എൻട്രി. ഞായർ പകൽ മൂന്നോടെയാണ് ഇക്കുറി പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴയുന്ന കാരിച്ചാൽ ചുണ്ടൻ പുന്നമടയുടെ നട്ടായത്തിലേക്ക് പാഞ്ഞെത്തിയത്. ആർപ്പുവിളികളോടെയായിരുന്നു ആരാധകരുടെ സ്വീകരണം. 
  ചരിത്രത്തിൽ കാരിച്ചാലിനോളം പുന്നമടയിൽ ജയിച്ച മറ്റൊരു കളിവള്ളമില്ല. തുടർച്ചയായി നാല്‌ തവണ നെഹ്‌റുട്രോഫി നേടിയാണ്‌ പള്ളാത്തുരുത്തി ബോട്ട്‌ ക്ലബ്‌ അഞ്ചാം അങ്കത്തിനിറങ്ങുന്നത്‌. ബോട്ടുകളിലും ചെറുവള്ളങ്ങളിലുമായി പുന്നമടയുടെ ഇരുകരകളിലും ആരാധകർ കാരിച്ചാലിന്റെ വരവിന്‌ കാത്തിരുന്നു. 
  ഇത്തവണ നെഹ്‌റുട്രോഫിയിൽ പങ്കെടുക്കുന്ന വള്ളങ്ങളിലെ ആദ്യ ട്രാക്ക് എൻട്രിയാണ്‌ കാരിച്ചാലിന്റേത്‌. പി പി ചിത്തരഞ്‌ജൻ എംഎൽഎ ട്രാക്ക്‌ എൻട്രി ഫ്ലാഗ്‌ ഓഫ്‌ചെയ്‌തു. നഗരസഭാ ചെയർപേഴ്‌സൺ കെ കെ ജയമ്മ, സ്ഥിരംസമിതിയംഗം എം ആർ പ്രേം, പിബിസി പ്രസിഡന്റ്‌ ജയപ്രസാദ്‌, പുന്നപ്ര ജ്യോതികുമാർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top