23 December Monday

പുസ്തക പ്രകാശനവും സാഹിത്യ സംഗമവും

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

വയനാട് ദുരിതബാധിതരെ സഹായിക്കാനായി ഡോ. എസ് അരുൺകുമാർ എഴുതിയ കവിത സമാഹാരം നോവ് കവി 
കുരീപ്പുഴ ശ്രീകുമാർ ജെ ജയശങ്കറിന് നൽകി പ്രകാശിപ്പിക്കുന്നു

കാർത്തികപ്പള്ളി
ഈ യുഗം സാഹിത്യ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ വയനാട് ദുരിതബാധിതർക്കായി എഴുത്താളൻ ഡോ. എസ് അരുൺകുമാർ രചിച്ച കവിത സമാഹാരമായ നോവ്, ദുരിതബാധിതരുടെ നൊമ്പരങ്ങളുടെ നേർക്കാഴ്ചയായ നെഞ്ചിലെ നോവ് ആൽബം എന്നിവ കവി കുരീപ്പുഴ ശ്രീകുമാർ ജെ ജയശങ്കറിന് നൽകി പ്രകാശിപ്പിച്ചു. സുന്ദരേശൻ അധ്യക്ഷനായി. മാങ്കുളം ജി കെ നമ്പൂതിരി പുസ്തകം പരിചയപ്പെടുത്തി. ബി വിജയൻനായർ നടുവട്ടം, സത്യശീലൻ കരുവാറ്റ, സുരേഷ് കണ്ടനാട് എന്നിവർ സംസാരിച്ചു. കവിയരങ്ങിൽ ജലജ സുരേഷ്, സന്ധ്യ, ഗീതമ്മ, വീണ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top