20 December Friday

പി ഗംഗാധരൻപിള്ളയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

പി ഗംഗാധരൻപിള്ള അനുസ്മരണയോഗം കെ മധുസൂദനൻ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ മാവേലിക്കര താലൂക്ക് സെക്രട്ടറി, സിപിഐ എം കായംകുളം ഡിവിഷന്‍ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന തെക്കേക്കര വാത്തികുളം ചാങ്ങയില്‍ പി ഗംഗാധരന്‍ പിള്ളയുടെ പതിനാറാം ചരമ വാര്‍ഷികാചരണം  തെക്കേക്കരയില്‍ നടന്നു. രാവിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ, ഏരിയ സെക്രട്ടറി ജി അജയകുമാർ എന്നിവർ നേതൃത്വം നൽകി. 
വൈകിട്ട് പാപ്പാടി ജങ്ഷനില്‍ നടന അനുസ്മരണയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. വർഗീസ് അധ്യക്ഷനായി. കെ രാജേന്ദ്രൻ, പി അജിത്ത്, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top