27 September Friday

"ആലപ്പുഴയുടെ വള്ളംകളി' 
മുദ്രാഗീതം പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

നെഹ്റുട്രോഫി വള്ളംകളിയുടെ ഒഫീഷ്യൽ തീം സോങ് മന്ത്രി പി എ മുഹമ്മദ് റിയാസ് 
പ്രകാശിപ്പിക്കുന്നു

മാരാരിക്കുളം 
പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഒഫീഷ്യൽ തീം സോങ്ങ് " ആലപ്പുഴയുടെ വള്ളംകളി' ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ആലപ്പുഴയുടെ ജീവിതവും കുട്ടനാടിന്റെ സൗന്ദര്യവും വള്ളംകളിയുടെ ആവേശവും ഉൾച്ചേർന്ന  ഈ മുദ്രാ ഗീതം എൻടിബിആർ കമ്മിറ്റിയാണ്  പുറത്തിറക്കിയിരിക്കുന്നത്. ഗായകൻ നജീം അർഷാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും എൻടിബിആർ  കമ്മിറ്റി അംഗവുമായ ജയൻ തോമസാണ് " കുട്ടനാട്ടിൻ വീറും വാശിയും കൊമ്പുകോർക്കും ഉത്സവം മഹോത്സവം' എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത്.  യുവസംഗീത സംവിധായകൻ ഗൗതം വിൻസന്റാണ് സംഗീതം  പകർന്നത്.ചലച്ചിത്ര പ്രവർത്തകൻ അരുൺ തിലകനാണ്  വീഡിയോ ഒരുക്കിയിരിക്കുന്നത്. വയലിനിലെ   പ്രതിഭ വേദാമിത്ര, ചലച്ചിത്ര രംഗത്തെ  എഡിറ്റർ സാഗർ ദാസ് തുടങ്ങിയവരാണ് ആ ലപ്പുഴയിലെ വള്ളംകളിയുടെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.
പ്രകാശന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം പി , എച്ച് സലാം എം എൽ എ , നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ജില്ലാ കലക്ടർ അലക്സ് വർഗീസ് , ഗാനരചയിതാവ് ജയൻ തോമസ്,  അരുൺ തിലകൻ തുടങ്ങിയവർ പങ്കെടുത്തു.  യൂട്യൂബിൽ ആലപ്പുഴയുടെ വള്ളംകളിയെന്നു തിരഞ്ഞാൽ ഈ ഗാനം കാണാൻ കഴിയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top