ആലപ്പുഴ
കൊച്ചിൻ സർവകലാശാല തെരഞ്ഞെടുപ്പിൽ കുട്ടനാട് സിയുസിഇകെ ക്യാമ്പസിൽ കെഎസ്‌യു–-എബിവിപി അവിശുദ്ധസഖ്യത്തെ പരാജയപ്പെടുത്തി എസ്എഫ്ഐ നേടിയത് ഐതിഹാസിക ജയം. ക്യാമ്പസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് വിദ്യാർഥികൾ എസ്‌എഫ്‌ഐയ്‌ക്ക് സമ്മാനിച്ചത്. ജില്ലയിൽ ഈ വർഷം നടന്ന മുഴുവൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടകൾ പരാജയപ്പെടുത്തി എസ്എഫ്ഐ വിജയിച്ചു.
വർഗീയ പ്രസ്ഥാനമായ എബിവിപിയെയും വർഗീയതയോട് സന്ധിചെയ്‌ത കെഎസ്‌യുവിനെയും പരാജയപ്പെടുത്തി കുട്ടനാട് കുസാറ്റ് ക്യാമ്പസിൽ എസ്എഫ്ഐയ്‌ക്ക് ചരിത്രവിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യനും സെക്രട്ടറി എം ശിവപ്രസാദും അഭിവാദ്യംചെയ്തു. എസ്എഫ്ഐയെ തോൽപ്പിക്കാൻ ഏത് വർഗീയവാദിയോടും കെഎസ്‌യു കൂട്ടുകൂടും എന്നതിന്റെ ഉദാഹരണമാണ് കുസാറ്റ് തെരഞ്ഞെടുപ്പ്. രാജ്യത്ത് വർഗീയതയ്ക്ക് എതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിക്കുന്ന എസ്എഫ്ഐയെ പരാജയപ്പെടുത്താൻ എബിവിപിയെ കൂട്ടുപിടിച്ച ജില്ലയിലെ കെഎസ്‌യു നയം പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കോൺഗ്രസ്–-ബിജെപി സഖ്യത്തിന്റെ തുടർച്ചയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..