ആലപ്പുഴ
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റികൾ ഉദ്യോഗസ്ഥരുടെ മക്കളിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് സ്കോളർഷിപ് വിതരണം ചെയ്‌തു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ ഉദ്യോഗസ്ഥരെ ആദരിച്ചു.
ആലപ്പുഴ റോട്ടറി ക്ലബ്ബിൽ നടന്ന മികവ് 2023 മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ പി ധനേഷ് അധ്യക്ഷനായി. കെപിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ നായർ, കെപിഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എം അജിത് കുമാർ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ എസ് ഫിലിപ്പ്, എൻ ഹാഷിർ, എ എം മനോജ്, സി ആർ ബിജു, മനുമോഹൻ, ടി എൽ ജോൺ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ് സന്തോഷ് സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..