വയലാര്‍
ജനാധിപത്യവും സമത്വവും നീതിയും ഉറപ്പുനൽകുന്ന ഭരണഘടനയ്‌ക്ക് പകരം അധികാരത്തിന്റെ ചെങ്കോൽ പ്രതിഷ്‌ഠിക്കുകയും സർവവും കോർപറേറ്റുകൾക്ക് അടിയറവയ്‌ക്കുകയും ചെയ്യുന്ന കേന്ദ്രഭരണത്തിനെതിരെ ജനകീയപോരാട്ടം വളർത്തണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി പ്രസാദ് പറഞ്ഞു. വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പതാക ഉയർത്തലിന് മുന്നോടിയായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ വർഗീയവാഴ്‌ചയ്‌ക്കും ജനാധിപത്യവിരുദ്ധ നയങ്ങൾക്കും കോർപറേറ്റുവൽക്കരണത്തിനും എതിരെ ശബ്‌ദിക്കുന്ന കേരളത്തെ പകയോടെയാണ് കേന്ദ്രസർക്കാർ സമീപിക്കുന്നത്. സാമ്പത്തികമായി കേരളത്തെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നത് അതുകൊണ്ടാണ്.
യുപിക്കും ബിഹാറിനും നൽകുന്ന തോതിൽ കേരളത്തിന് നികുതിവിഹിതം നൽകുന്നില്ല. എന്നാലും ആയിരക്കണക്കിന് കോടിയുടെ വിസകനപ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്.
വിദ്യാഭ്യാസമേഖലയിലും ആരോഗ്യരംഗത്തും അടിസ്ഥാനസൗകര്യ വികസനത്തിനും ഇത്രയധികം ചെലവിട്ട സർക്കാർ വേറെയില്ല. ഈ സർക്കാരിനെ സംരക്ഷിക്കാനും രാജ്യത്തെ തകർക്കുന്ന വർഗീയഭരണം അവസാനിപ്പിക്കാനും യോജിച്ച പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..