വയലാർ
അനശ്വര രക്തസാക്ഷികളുടെ വീരസ്‌മരണ ജ്വലിക്കുന്ന വയലാറിലെ സമരഭൂമിയിൽ ചെങ്കൊടി ഉയർന്നു. ഇതോടെ വയലാർ കേന്ദ്രീകരിച്ച് രക്തസാക്ഷി വാരാചരണത്തിന് തുടക്കമായി. മേനാശേരിയിൽനിന്ന് ജാഥയായി എത്തിച്ച ചെങ്കൊടിയാണ് വയലാറിൽ ഉയർത്തിയത്. രക്തസാക്ഷികളുടെ പിൻമുറക്കാരായ നൂറുകണക്കിനാളുകൾ മുദ്രാവാക്യങ്ങൾ മുഴക്കവെ സിപിഐ എം ജില്ലാസെക്രട്ടറി ആർ നാസർ പതാക ഉയർത്തി. യോഗത്തിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി പ്രസാദ്, ടി ജെ ആഞ്ചലോസ്, ആർ നാസർ എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ അധ്യക്ഷനായി. സെക്രട്ടറി പി കെ സാബു സ്വാഗതംപറഞ്ഞു.
സിപിഐ എം–-സിപിഐ നേതാക്കളായ സി ബി ചന്ദ്രബാബു, എം കെ ഉത്തമൻ, കെ പ്രസാദ്, ജി വേണുഗോപാൽ, ഡി സുരേഷ്‌ബാബു, മനു സി പുളിക്കൽ, എൻ എസ് ശിവപ്രസാദ്, എ എം ആരിഫ് എംപി, ടി ടി ജിസ്‌മോൻ, എൻ ആർ ബാബുരാജ്, എ പി പ്രകാശൻ, എൻ പി ഷിബു, ബി വിനോദ്, ദലീമ എംഎൽഎ, സന്ധ്യ ബെന്നി, ബീന അശോകൻ എന്നിവർ പങ്കെടുത്തു. വെള്ളി രാവിലെ മേനാശേരിയിൽനിന്ന് പുറപ്പെട്ട പതാകജാഥ ശനി രാവിലെ പള്ളിപ്പുറം എൻഎസ്‌എസ് കോളേജ് കവലയിൽനിന്നാണ് വയലാറിലേക്ക് യാത്ര പുനരാരംഭിച്ചത്. വാഹനങ്ങളിൽ പ്രവർത്തകരും നേതാക്കളും അനുഗമിച്ച ജാഥയ്‌ക്ക് പ്രധാനകേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കി.
മേനാശേരി
ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ 77-–-ാമത് പുന്നപ്ര–-വയലാർ രക്തസാക്ഷി വാരാചരണത്തിന് മേനാശേരിയിലും ചെങ്കൊടി ഉയർന്നു.
ശനി വൈകിട്ട് മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എൻ ജി രാജൻ രക്തപതാക ഉയർത്തി. സമ്മേളനത്തിൽ സി കെ മോഹനൻ അധ്യക്ഷനായി. മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി, ഇരുകമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കളായ എം സി സിദ്ധാർഥൻ, പി ഡി ബിജു, ടി എം ഷെറീഫ്, എസ് പി സുമേഷ്, വി വി മുരളീധരൻ, വി എ അനീഷ്, സി ബി മോഹൻദാസ്, കെ ആർ വിജയൻ, വി എൻ സുരേഷ് ബാബു, എം ആർ സുമേഷ്, പി വി വിജയപ്പൻ, ടി കെ പുരുഷൻ, മായാ സുദർശനൻ, മഞ്ജു ബേബി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..