22 October Tuesday
സിഐയുടെ അതിക്രമങ്ങളിൽ പ്രതിഷേധം

വഴിയോരക്കച്ചവടക്കാരുടെ 
പൊലീസ് സ്‌റ്റേഷൻ മാർച്ച് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024
ആലപ്പുഴ 
ആലപ്പുഴ നോർത്ത് പൊലീസ് സർക്കിൾ ഇൻസ്‌പെക്‌ടറുടെ അതിക്രമങ്ങൾക്കെതിരെ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ചൊവ്വ രാവിലെ 10ന് നോർത്ത് പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തും. 
ജില്ലാക്കോടതി പാലത്തിന് വടക്ക് ഭാഗത്ത് വഴിയോരക്കച്ചവടം നടത്തുന്നവർക്കെതിരെ സിഐ അതിക്രമങ്ങൾ നടത്തുന്നു. യൂണിയൻ നോർത്ത് ഏരിയ സെക്രട്ടറി സജീറിന്റെ ഉപജീവനമാർഗമായ കച്ചവടതട്ട് പ്രകോപനം കൂടാതെ കഴിഞ്ഞദിവസം എടുത്തുകൊണ്ടുപോയി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ നിവേദനത്തെത്തുടർന്ന്‌ അർബുദബാധിതനായ സജീറിന് ഇവിടെ കച്ചവടം നടത്തുന്നതിന്‌ മുൻ ഡിവൈഎസ്‌പി അനുമതി നൽകിയിട്ടുണ്ട്‌. വഴിയോരക്കച്ചവട തർക്കപരിഹാര സമിതിയുടെ സ്‌റ്റേ നിലനിൽക്കുന്നുണ്ടെങ്കിലും സജീറിന്റെ  അവസ്ഥ മനസിലാക്കി കച്ചവടംചെയ്യുന്നതിന് അനുവദിക്കണമെന്ന് നോർത്ത് സിഐയോട് ആവശ്യപ്പെട്ടു. എന്നാൽ സിഐ ഇതിന്‌ തയ്യാറായില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. സിഐയുടെ നിലപാടിൽ പ്രതിഷേധിച്ചും വഴിയോരക്കച്ചവടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മാർച്ച്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top