23 December Monday

പാതിരാമണലിൽ കുട്ടികളുടെ 
പാർക്ക്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024
മുഹമ്മ 
പാതിരാമണൽ ദ്വീപിലെ കുട്ടികളുടെ പാർക്ക് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. എ എം ആരിഫ് എംപി ആയിരുന്നപ്പോൾ അനുവദിച്ച 25ലക്ഷം രൂപ വിനിയോഗിച്ചാണ് പാർക്ക് നിർമിച്ചത്. ദ്വീപിന്റെ  സമഗ്ര വികസനത്തിന് നടപടിയെടുക്കുമെന്നും ജൈവവൈവിധ്യം സംരക്ഷിച്ചു കൊണ്ടുള്ള പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.  
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, വൈസ്‌പ്രസിഡന്റ് എൻ ടി റെജി, എം എസ് ലത, സി ഡി വിശ്വനാഥൻ, എം ചന്ദ്ര, പി എൻ നസീമ, സിന്ധുരാജീവ്, ലൈലാ ഷാജി, വിനോമ്മ രാജു, നിഷ പ്രദീപ്, വി വിഷ്ണു, കുഞ്ഞുമോൾ ഷാനവാസ്, ഷെജിമോൾ സജീവ്, പഞ്ചായത്ത് സെക്രട്ടറി എം പി മഹീധരൻ, സിഡിഎസ് ചെയർപേഴ്സൻ സേതുഭായി, സന്തോഷ് ഷൺമുഖൻ, കെ ഡി അനിൽകുമാർ,  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എം ഷിബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top