22 December Sunday

കെഎച്ച്‌ആർഎ യൂണിറ്റ്‌ 
വാർഷികം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ചേര്‍ത്തല യൂണിറ്റ് വാര്‍ഷികം നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ ഉദ്ഘാടനംചെയ്യുന്നു

 ചേർത്തല

കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ (കെഎച്ച്‌ആർഎ) ചേർത്തല യൂണിറ്റ് വാർഷികം നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനംചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് എം എ കരിം അധ്യക്ഷനായി. ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ മനാഫ് എസ് കുബാബ അംഗങ്ങൾക്കുള്ള സുരക്ഷാപദ്ധതി വിശദീകരിച്ചു. ജില്ലാ സെക്രട്ടറി നാസർ ബി താജ് അംഗത്വവിതരണം നടത്തി. സംസ്ഥാന സെക്രട്ടറി റോയ് മഡോണ വിശിഷ്ടവ്യക്തികളെ ആദരിച്ചു. ജെയിംസ്‌കുട്ടി തോമസ്, വി വൈ അൻസാരി, മുഹമ്മദ് കോയ, ജി മോഹൻദാസ്, എ ഇ നവാസ്, രാജേഷ് പടിപ്പുര, ആശ തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top