22 December Sunday

ബോധവൽക്കരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

കഞ്ഞിക്കുഴി പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ സംഘടിപ്പിച്ച ബോധവൽക്കരണം പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ഗീത കാർത്തികേയൻ നടത്തുന്നു

കഞ്ഞിക്കുഴി 
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായുള്ള പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ എ എം ആർ നോഡൽ ഓഫീസർ  ഡോ. വി ശാന്തി നടത്തി. പഞ്ചായത്ത് പ്രസിഡന്റ്  ഗീതാ കാർത്തികേയൻ അധ്യക്ഷയായി. 
വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ ജ്യോതി മോൾ, ബൈരഞ്ജിത്ത്, ഹെൽത്ത്‌ സൂപ്പർ വൈസർ വിനോദ്,പഞ്ചായത്ത്‌ സെക്രട്ടറി ടി എഫ് സെബാസ്‌റ്റ്യൻ, ഡോ.ഷാരൂൺ,ഹെൽത്ത് ഇൻസ്പെക്ടർമാരായ സി ടി സനൽ, ജോബി എം ലീൻ എന്നിവർ സംസാരിച്ചു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top