23 December Monday
വൃശ്ചിക വേലിയേറ്റം ശക്തം

പാടശേഖരങ്ങൾ 
മടവീഴ്‌ച ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

രാമങ്കരി പറക്കുടി കിളിരുവാക്ക പാടശേഖരത്തിൽ മടവീണപ്പോൾ

മങ്കൊമ്പ്
വൃശ്ചിക വേലിയേറ്റം ശക്തമായതോടെ കൂടുതൽ പാടശേഖരങ്ങൾ മടവീഴ്‌ച ഭീഷണിയിലായി. രാമങ്കരി കൃഷിഭവനിലെ പറക്കുടി കിളിരുവാക്ക പാടശേഖരത്തിൽ മടവീണു. പുഞ്ചകൃഷിക്കായി വിത കഴിഞ്ഞു 13 ദിവസം കഴിഞ്ഞതാണ്. 8 ഹെക്‌ടറോളം വിസ്‌തീർണമുള്ള പാടശേഖരത്തിൽ 13 കർഷകരാണുള്ളത്. വെള്ളം ദിവസേന ഉയരുകയാണ്‌. 
കൃഷി ആരംഭിച്ച കായലുകളും മടവീഴ്‌ച ഭീഷണിയിലാണ്. ജലനിരപ്പ് ഉയരുന്നതിനാൽ കായൽ പാടശേഖരങ്ങളിൽ വിത ഇനിയും വൈകാനാണ് സാധ്യത. വൃശ്ചിക വേലിയേറ്റത്തെ തുടർന്ന്  കുട്ടനാട്ടിൽ മൂന്നാമത്തെ പാടശേഖരത്തിലാണ് മടവീഴ്‌ച ഉണ്ടാകുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top