ചേർത്തല
സമഗ്രശിക്ഷ കേരള ചേർത്തല ബിആർസി ഓട്ടിസം സെന്ററിൽ ക്രിസ്‌മസ് ആഘോഷിച്ചു. ഫെസ്‌റ്റിവ് ഫിയെസ്‌റ്റയിൽ കുട്ടികളും രക്ഷിതാക്കളും ബിആർസി അംഗങ്ങളും അടങ്ങിയ കരോൾസംഘം വിവിധയിടങ്ങളിലെത്തി ക്രിസ്‌മസ് ആശംസ നേർന്നു. ഉപജില്ല–-ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ, ബോയ്സ് എച്ച്‌എസ്‌എസ് എന്നിവിടങ്ങളിലാണ് ഇവർ ക്രിസ്‌മസ് സന്ദേശം കൈമാറിയത്.
ബിആർസി ഹാളിൽ ക്രിസ്‌മസ് ആഘോഷയോഗം ചേർന്നു. രക്ഷാകർതൃ പ്രതിനിധി കെ മനോജ് അധ്യക്ഷനായി. ഡിഇഒ റോഷ്നി അലിക്കുഞ്ഞ്, ബ്ലോക്ക് പ്രോജക്ട് ടി ഒ സൽമോൻ, എഇഒ മധു, ട്രെയിനർ മേരിദയ, ക്ലസ്‌റ്റർ കോ–-ഓർഡിനേറ്റർ രേഷ്‌മ, പ്രീത പ്രകാശ്, സ്‌പെഷ്യൽ എജ്യൂക്കേറ്റർ ബീന, സോഫിയ എന്നിവർ സംസാരിച്ചു. കുട്ടികൾ ക്രിസ്‌മസ് സമ്മാനങ്ങൾ കൈമാറി. രക്ഷിതാക്കളും കുട്ടികളും കലാപരിപാടി അവതരിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..