ആലപ്പുഴ
കുടുംബങ്ങളുടെ സന്തോഷസൂചിക ഉയർത്താനുള്ള ‘ഹാപ്പി കേരള’ പദ്ധതിയിൽ ജില്ലയിൽ രണ്ടാംബാച്ചിന്റെ പരിശീലനം പൂർത്തിയായി. പുന്നപ്ര നോർത്ത്, മുഹമ്മ, തൈക്കാട്ടുശേരി, മാരാരിക്കുളം നോർത്ത്, കൈനകരി, എഴുപുന്ന സിഡിഎസുകളിൽനിന്ന് തെരഞ്ഞെടുത്ത 60 പേരാണ് മൂന്നുദിവസത്തെ റസിഡൻഷ്യൽ പരിശീലനത്തിൽ പങ്കെടുത്തത്. കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തിന് അനുസൃതമായ രീതിയിൽ സന്തോഷത്തെ നിർവചിക്കാനുള്ള സമഗ്ര സമീപനമാണ് കുടുംബശ്രീ ഹാപ്പി കേരള പദ്ധതിയിൽ നടപ്പാക്കുക.
പദ്ധതി നടത്തിപ്പിന് സംസ്ഥാന–-ജില്ലാ സിഡിഎസ്, എഡിഎസ് തലത്തിൽ റിസോഴ്സ് ഗ്രൂപ്പുകളും രൂപീകരിക്കും. പദ്ധതിപ്രവർത്തനങ്ങൾ നിരീക്ഷിക്കാനും വിലയിരുത്താനുമായി വിവിധ വകുപ്പുകളുടെയും കുടുംബശ്രീയുടെയും പ്രതിനിധികൾ, വിദഗ്ധർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെട്ട മേൽനോട്ടസമിതിയും രൂപീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..