ആലപ്പുഴ
നിത്യോപയോഗ സാധനങ്ങൾ വിലകുറച്ചു ലഭ്യമാക്കുന്ന കൺസ്യൂമർ ഫെഡിന്റെ ക്രിസ്‌മസ്–-പുതുവത്സര വിപണനമേളയ്‌ക്ക് തുടക്കമായി. ആലപ്പുഴ ത്രിവേണി മെഗാ മാർട്ടിൽ ആരംഭിച്ച വിപണി ജനുവരി ഒന്നു വരെ തുടരും. വിപണിയുടെ ജില്ലാതല ഉദ്ഘാടനം എച്ച് സലാം എംഎൽഎ നടത്തി. നഗരസഭ അധ്യക്ഷ കെ കെ ജയമ്മ ആദ്യവിൽപ്പന നടത്തി. കൺസ്യൂമർ ഫെഡ് ഡയറക്ടർ എ ഓമനക്കുട്ടൻ അധ്യക്ഷനായി. റീജണൽ മാനേജർ പി സുനിൽ സംസാരിച്ചു.
ക്രിസ്‌മസ്–-പുതുവത്സര വിപണനമേളയിൽ നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ കുറഞ്ഞവിലയിൽ ലഭ്യമാകും.
പൊതു വിപണിയിൽ 47 രൂപ ഈടാക്കുന്ന ജയ അരി 33 രൂപയ്‌ക്ക് ലഭിക്കും. 43 രൂപയുടെ കുറുവ അരി 33 രൂപയ്‌ക്കും 49 രൂപയുടെ കുത്തരി 33 രൂപയ്‌ക്കും ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..