23 December Monday

കെഎസ്‌കെടിയു 
ജില്ലാ സമ്മേളനം നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

മാവേലിക്കര

കേരള കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം  24, 25 തീയതികളിൽ മാവേലിക്കരയിൽ നടക്കും. 24ന് രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. വി കേശവൻ നഗറിൽ (മാവേലിക്കര സഹകരണബാങ്ക് ഓഡിറ്റോറിയം) പകൽ 10.30ന് യൂണിയൻ സംസ്ഥാന സെക്രട്ടറി എന്‍ ചന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ രാഘവൻ പതാക ഉയർത്തും. സ്വാഗതസംഘം കൺവീനർ ജി അജയകുമാർ സ്വാഗതം പറയും.
ജില്ലാ സെക്രട്ടറി എം സത്യപാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റുമാരായ എ ഡി കുഞ്ഞച്ചൻ, എം കെ പ്രഭാകരൻ, എഐഎഡബ്ല്യുയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കോമളകുമാരി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ എ മഹേന്ദ്രൻ, അഡ്വ. ജി ഹരിശങ്കർ, ജി രാജമ്മ, എം എസ് അരുൺകുമാർ എംഎൽഎ എന്നിവർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top