22 December Sunday

പൊലീസ് കുടുംബസംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ കുടുംബസംഗമം 
നടൻ നെസ്ലിൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബസംഗമം നടൻ നെസ്‌ലിൻ ഉദ്‌ഘാടനംചെയ്‌തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എൻ ഹാഷിർ അധ്യക്ഷനായി. ചലച്ചിത്രതാരം ശിവ മുഖ്യാതിഥിയായി. 
അസോസിയേഷൻ സംസ്ഥാന നിർവാഹകസമിതി അംഗം മനു മോഹൻ, ജില്ലാ സെക്രട്ടറി എസ്‌ സന്തോഷ്‌, ജില്ലാ വൈസ്‌പ്രസിഡന്റ്‌ കെ പി വിനു, ട്രഷറർ ആന്റണി രതീഷ്, ജോയിന്റ് സെക്രട്ടറി ആർ റെജികുമാർ, കെപിഒഎ ജില്ലാ പ്രസിഡന്റ്‌ കെ പി ധനേഷ്, വൈസ്‌പ്രസിഡന്റ്‌ പി കെ അനികുമാർ, ട്രഷറർ ടി എൽ ജോൺ, സംസ്ഥാന നിർവാഹകസമിതി അംഗം സി ആർ ബിജു, മുഹമ്മ ഇൻസ്‌പെക്‌ടർ ലൈസാദ് മുഹമ്മദ്‌, സ്വാഗതസംഘം ചെയർമാൻ അരുൺകൃഷ്‌ണൻ, കൺവീനർ ഇക്ബാൽ എന്നിവർ സംസാരിച്ചു. കായംകുളത്ത് 27നാണ്‌ ജില്ലാ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top