08 September Sunday
കാത്തിരിപ്പ്‌ ‘നീളുമോ’

ഇരട്ടപ്പാതയ്‍ക്ക്

സ്വന്തം ലേഖകൻUpdated: Tuesday Jul 23, 2024

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ

ആലപ്പുഴ
ആലപ്പുഴയുടെ തീരദേശത്തുകൂടി പോകുന്ന റെയിൽപ്പാതയ്‌ക്ക്‌ സമാന്തരമായി നിർമിക്കേണ്ട  രണ്ടാംപാത ഇത്തവണയെങ്കിലും യാഥാർഥ്യമാകുമോ? മറ്റൊരു ട്രെയിൻ കടന്നുപോകാൻ ട്രെയിനുകൾ പിടിച്ചിടുന്നത്‌ എന്നവസാനിക്കും? ദേശീയപാത നവീകരണം  പുരോഗമിക്കുന്നതുമൂലം ഗതാഗതക്കുരുക്ക്‌ രൂക്ഷമായ ജില്ലയിലെ യാത്രക്കാർ ഉറ്റുനോക്കുകയാണ്‌ റെയിൽപ്പാത വികസനത്തെ. കേന്ദ്ര ബജറ്റുകളിൽ ആലപ്പുഴയുടെ നിർദേശങ്ങളെ അവഗണിക്കുന്നതാണ്‌ ബിജെപി സർക്കാരിന്റെ പതിവ്‌. സ്വപ്‌നപദ്ധതികൾ ഏറെയുണ്ടെങ്കിലും ഒന്നിനും പണം നൽകാറില്ല.  
  കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ അമ്പലപ്പുഴ–-തുറവൂർ പാതയ്‌ക്കായി 500 കോടി രൂപ അനുവദിച്ചിരുന്നു. എംപിയായിരുന്ന എ എം ആരിഫിന്റെ നിരന്തര ഇടപെടലിലാണ് ഇത്‌ സാധ്യമായത്. 1500 കോടി ആവശ്യമായിടത്താണിത്‌. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിലപാട് മാറ്റിയതും ഈ ഇടപെടലാണ്‌. ശക്തമായ സമ്മർദത്തിലൂടെ മുഴുവൻ ചെലവും കേന്ദ്രസർക്കാർ തന്നെ വഹിക്കുമെന്ന തീരുമാനത്തിലെത്തിച്ചു. 2023 ഫെബ്രുവരിയിൽ രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ പൂർണ ബജറ്റിൽ ജില്ലയിലെ ഇരട്ടപ്പാത നിർമാണത്തിന്‌ പൂർണ അവഗണനയായിരുന്നു. പിന്നീട്‌ നടത്തിയ ശക്തമായ ഇടപെടലാണ്‌ ഇടക്കാല ബജറ്റിലൂടെ പരിഗണിക്കാൻ നിർബന്ധിതമാക്കിയത്‌.
   കഴിഞ്ഞദിവസം ധൻബാദ്‌ എക്‌സ്‌പ്രസ്‌ പുറപ്പെടാൻ വൈകിയതുമൂലവും ട്രെയിൻ പിടിച്ചിടേണ്ട സ്ഥിതിയുണ്ടായി. ധൻബാദ്‌ എക്‌സ്‌പ്രസ്‌ മൂന്നാം പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടത്‌ മൂലം 6.15 ആലപ്പുഴയിൽ എത്തേണ്ട ഏറനാട്‌ എക്‌സ്‌പ്രസ്‌ ഒരുമണിക്കൂറോളം അമ്പലപ്പുഴയിൽ പിടിച്ചിട്ടു. മൂന്ന്‌ പ്ലാറ്റ്‌ഫോമുകളുള്ള ആലപ്പുഴ സ്‌റ്റേഷനിൽ മൈസൂർ–-കൊച്ചുവേളി എക്‌സ്‌പ്രസും തിരുവനന്തപുരം ഇന്റർസിറ്റിയും അമ്പലപ്പുഴ കടന്നശേഷം 7.30ഓടെ മാത്രമാണ്‌ ഏറനാട്‌ ആലപ്പുഴയിലെത്തിയത്‌. രണ്ടാംപാത പൂർത്തിയായാൽ മാത്രമേ 102 കിലോമീറ്റർ തീരദേശപാതയിലൂടെ സുഗമമായ യാത്ര സാധ്യമാകൂ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top