22 December Sunday
ആലപ്പി റിപ്പിള്‍സിന്റെ ടീസര്‍ പുറത്തിറങ്ങി

തുഴയില്ല, തൂക്കിയടി മാത്രം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024
ആലപ്പുഴ
പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന ‘ആലപ്പി റിപ്പിൾസ്’ ടീമിന്റെ ടീസർ സമൂഹ മാധ്യമ പേജുകളിലൂടെ പുറത്തിറക്കി. "തുഴയില്ല, തൂക്കിയടി മാത്രം' എന്നതാണ്‌ ടീമിന്റെ ടാഗ് ലൈൻ. ആലപ്പുഴയുടെ പ്രാദേശിക തനിമ ഉൾക്കൊള്ളുന്ന തുഴയും ട്വന്റി ട്വന്റി ക്രിക്കറ്റിലെ തൂക്കിയടിയും  ഉൾക്കൊള്ളുന്നതാണ് ടാഗ്‌ലൈൻ. 
കുട്ടനാടിന്റെ മനോഹാരിതക്കൊപ്പം വള്ളംകളിയുടെ പശ്ചാത്തലത്തിലാണ് ആലപ്പി റിപ്പിൾസിന്റെ ടീസർ. ബിഗ്‌ബോസ് മത്സര ജേതാവായ ജിന്റോയാണ് മുഖ്യകഥാപാത്രം. ഒപ്പം നിരവധി തുഴച്ചിൽക്കാരുമുണ്ട്‌. വള്ളം തുഴയാൻ പറയുന്ന അമരക്കാരനോട് തുഴയില്ല, തൂക്കിയടി മാത്രമെന്ന് തുഴച്ചിൽക്കാർ വ്യക്തമാക്കുന്നതാണ് ടീസർ. എക്‌സ്ആർഎഫ്എക്‌സ് ഫിലിം ഫാക്ടറി നിർമിച്ച ടീസർ ചിത്രം വിനു വിജയാണ് സംവിധാനം ചെയ്‌തത്. ഷൈജു എം ഭാസ്‌ക്കറാണ് ഛായാഗ്രാഹകൻ. ലീഗിനു മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീം പരിശീലനം തൃശൂരിൽ ആരംഭിച്ചു. ആത്രേയ ക്രിക്കറ്റ് അക്കാദമിയിൽ കോച്ച് പ്രശാന്ത് പരമേശ്വരന്റെ നേതൃത്വത്തിലാണ് പരിശീലനം.  28ന് തിരുവനന്തപുരത്തേക്ക് തിരിക്കും. സെ്‌തംബർ രണ്ടിന് തുടങ്ങുന്ന ലീഗിന് വേണ്ടിയുള്ള പരിശീലനം അവിടെ തുടരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top