19 December Thursday
പ്രീപ്രൈമറി ടിടിഐ കലോത്സവം

ആലപ്പുഴ ഗവ. പിപിടിടിഐക്കും ഭരണിക്കാവ് 
ശ്രീനാരായണ പിപിടിടിഐക്കും ഓവറോൾ കിരീടം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

പ്രീപ്രൈമറി ടിടിഐ ജില്ലാ കലോത്സവത്തില്‍ ഓവറോൾ കിരീടം നേടിയ ആലപ്പുഴ ഗവ. പിപിടിടിഐയും 
ശ്രീനാരായണ പിപിടിടിഐയും ട്രോഫി ഏറ്റുവാങ്ങുന്നു

 
മാന്നാർ
പ്രീപ്രൈമറി ടിടിഐ ജില്ലാ കലോത്സവം സമാപിച്ചു. ആലപ്പുഴ ഗവ. പിപിടിടിഐയും  ശ്രീനാരായണ പിപിടിടിഐയും 54 പോയിന്റ് വീതം നേടി ഓവറോൾ കിരീടം നേടി. ടിടിഐ കലോത്സവത്തിൽ ആലപ്പുഴ ഗവ. ടിടിഐ ആലപ്പുഴ 51 പോയിന്റോടെ ഓവറോൾ ചാമ്പ്യന്മാരായി. 46 പോയിന്റ് നേടി ഗവ. ടിടിഐ മാവേലിക്കരയും 38 പോയിന്റ് നേടി ആതിഥേയരായ നായർ സമാജം ടിടിഐയും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. 
 നായർ സമാജം ടിടിഐയിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹനൻ കലോത്സവം ഉദ്ഘാടനംചെയ്തു. മാന്നാർ പഞ്ചായത്ത് പ്രസിഡ​ന്റ് ടിവി രത്നകുമാരി അ​ധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത, ജില്ലാ ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ ജെ ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി കെ പ്രസാദ്, നായർ സമാജം ടിടിഐ പ്രിൻസിപ്പൽ സ്‌മിത എസ് പിള്ള, വി ആർ ശിവപ്രസാദ്, ശാലിനി രഘുനാഥ്, രാധാമണി ശശീന്ദ്രൻ, പി ജി അന്നമ്മ, എസ് സിന്ധു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡ​ന്റ് ടി വി രത്നകുമാരി ഉദ്ഘാടനംചെയ്തു. പഞ്ചായത്തം​ഗം എസ് ശാന്തിനി അധ്യക്ഷയായി. വിജയികൾക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത സമ്മാനം വിതരണംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top