19 September Thursday

റോഡ്‌ നിർമാണം റീ ടെൻഡർ ചെയ്യാൻ നടപടി സ്വീകരിച്ച്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

റോഡ് നിർമാണം പൂർത്തീകരിക്കുന്നതിന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പി പി ചിത്തരഞ്ജൻ എംഎൽഎ 
മന്ത്രി എം ബി രാജേഷിന് നിവേദനം നൽകുന്നു

ആലപ്പുഴ
റോഡ് നിർമാണം കരാറുകാരന്റെ അനാസ്ഥ മൂലം വൈകുന്നെന്ന എംഎൽഎയുടെ പരാതിക്ക്‌ പരിഹാരവുമായി മന്ത്രി. കരാറുകാരനെ നഷ്‌ടോത്തരവാദത്തിൽ ഒഴിവാക്കി റീ ടെൻഡർ ചെയ്യാൻ മന്ത്രി എം ബി രാജേഷ്‌ മുനിസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതോടെ ആലപ്പുഴ ചാത്തനാട് വാർഡ്‌ ചാത്തനാട് കോളനി റോഡിന്‌ ശാപമോക്ഷമായി. 
   റോഡ് നഗരസഭയുടെ അമൃത് പദ്ധതി പ്രകാരം പുനർനിർമിക്കുന്നതിന് നടപടി ആരംഭിച്ചിട്ട് നാല് വർഷത്തോളമായി. മൂന്ന്‌ വർഷം മുമ്പാണ്‌ റോഡും കാനയും നിർമാണത്തിനായി പൊളിച്ചത്‌. നൂറുകണക്കിനാളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡ് നിർമാണം പൂർത്തീകരിക്കുന്നതിന്‌ അടിയന്തര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ അദാലത്തിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎ മന്ത്രി എം ബി രാജേഷിന് നിവേദനം നൽകി. തുടർന്നാണ്‌, നിലവിലുള്ള കരാറുകാരനെ നഷ്‌ടോത്തരവാദത്തിൽ ഒഴിവാക്കി റീ ടെൻഡർ ചെയ്യുന്നതിന് മുനിസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി എം ബി രാജേഷ് അറിയിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top