23 December Monday

പ്രതിഭകളെ അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

മണ്ണഞ്ചേരി വടക്കനാര്യാട് മരണാനന്തര സഹായനിധിയുടെ വാർഷിക പൊതുയോഗത്തിൽ പ്രതിഭകളെ അനുമോദിച്ചപ്പോൾ

മണ്ണഞ്ചേരി 
വടക്കനാര്യാട് മരണാനന്തര സഹായനിധിയുടെ വാർഷിക പൊതുയോഗത്തിൽ പ്രതിഭകളെ അനുമോദിച്ചു.ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ടി കെ ശരവണൻ ഉദ്ഘാടനംചെയ്‌തു.
 സഹായനിധി പ്രസിഡന്റ്‌ ആർ സുധാകരൻ അധ്യക്ഷനായി. എംബിബിഎസിന്‌  ഉന്നതവിജയം നേടിയ ആതിര സുനിലിനെയും എസ്എസ്എൽസി, പ്ലസ്ടു  ഉന്നതവിജയികളെയും പഞ്ചായത്ത്‌ അംഗം ആർ രാജേഷ് അനുമോദിച്ചു. സെക്രട്ടറി എസ് സന്തോഷ്‌കുമാർ, വി ജോസഫ്, പി അനുപമ, വി ജെ ഗോമതി, വി ജെ മോനിച്ചൻ, സുന്ദരേശൻ ആചാര്യൻ ശുഭാനന്ദാശ്രമം, വി രാജൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top