05 November Tuesday

ഗുരുപൂജ പുരസ്‌കാരം 
വി പി എം മേത്തർക്ക്‌ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

ഗുരുപൂജ പുരസ്‌കാരം ഡോ. വി പി മുഹമ്മദ്‌ കുഞ്ഞ് മേത്തർക്ക്‌ കെ സി വേണുഗോപാൽ എംപി സമ്മാനിക്കുന്നു

മണ്ണഞ്ചേരി 
കേരളത്തിലെ മുതിർന്ന ഹിന്ദി അധ്യാപകനുള്ള ഗുരുപൂജ പുരസ്‌കാരം മണ്ണഞ്ചേരി വട്ടപ്പറമ്പിൽ ഡോ. വി പി മുഹമ്മദ്‌കുഞ്ഞ് മേത്തർക്ക്‌ സമ്മാനിച്ചു. ആറ്റിങ്ങൽ നിരാല ഹിന്ദി അക്കാദമിയുടെ കാൽലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം കെ സി വേണുഗോപാൽ എംപി സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്കുമാർ അധ്യക്ഷനായി. അക്കാദമിയുടെ വാർഷികാഘോഷം മിലാപ്- 2024ന്റെ ഭാഗമായി റാങ്ക് ജേതാക്കൾക്ക് അനുമോദനം, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
ഹിന്ദി അധ്യാപനം, ഗവേഷണം, ഗവേഷണ മാർഗനിർദേശം തുടങ്ങിയ മേഖലകളിൽ നാല്‌ പതിറ്റാണ്ടിലേറെയായി ഡോ. വി പി മുഹമ്മദ്‌കുഞ്ഞ് മേത്തർ പ്രവർത്തിക്കുന്നു. തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ അധ്യാപകൻ, വകുപ്പുമേധാവി, കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രൊഫസർ, ഓറിയന്റൽ ഫാക്കൽറ്റി ഡീൻ, ബെൽജിയം ഗെന്റ് സർവകലാശാലയിൽ ഗസ്‌റ്റ്‌ പ്രൊഫസർ, അലിഗഡ് മുസ്ലിം സർവകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ തുടങ്ങിയ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. അക്കാദമി സെക്രട്ടറി ഡോ. രതീഷ് നിരാല, എസ് കുമാരി, ഡോ. ജെ വീണ, സംഘാടകസമിതി കൺവീനർ എം അലങ്കാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top