23 December Monday

ഡോ. എം പി വിജയകുമാറിനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

ഡോ. എം പി വിജയകുമാർ അനുസ്‌മരണസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യുന്നു

മാന്നാർ
മാന്നാർ എസ്എൻഡിപി യോഗം യൂണിയന്റെ പ്രഥമ ചെയർമാനും തിരുവല്ല യൂണിയൻ പ്രസിഡന്റുമായിരുന്ന ഡോ. എം പി വിജയകുമാർ ജീവിതത്തിൽ ഗുരുദേവ ദർശനങ്ങൾ ഉൾക്കൊണ്ട വ്യക്തിത്വവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്‌ക്കായി അക്ഷീണം പ്രയത്നിച്ചയാളുമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാന്നാർ, തിരുവല്ല എസ്എൻഡിപി യൂണിയനുകൾ ചേർന്ന്‌ സംഘടിപ്പിച്ച അനുസ്‌മരണസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
മാന്നാർ യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. മാന്നാർ യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗം അനുശോചനപ്രമേയം അവതരിപ്പിച്ചു. മാത്യു ടി തോമസ് എംഎൽഎ, എസ് രവീന്ദ്രൻ എഴുമറ്റൂർ, മാന്നാർ അബ്‌ദുൽ ലത്തീഫ്, റോബിൻ പരുമല, എ ലോപ്പസ്, ശിവദാസ് യു പണിക്കർ, കെ എ കരീം, ടി ജെ സരസൻ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ, മാന്നാർ യൂണിയൻ അംഗം പി ബി സൂരജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top