ഹരിപ്പാട്
വീട്ടിൽ അതിക്രമിച്ചുകയറി സിസിടിവി കാമറയും പുല്ലുവെട്ടുന്ന യന്ത്രങ്ങളും മോഷ്‌ടിച്ച പ്രതികളിൽ ഒരാളെ തൃക്കുന്നപ്പുഴ പൊലീസ് പിടികൂടി.
ചെറുതന ആയാപറമ്പ് വെളിയത്ത് വീട്ടിൽ യദുകൃഷ്‌ണൻ (20) ആണ് പിടിയിലായത്. മഹാദേവികാട് കല്ലുപുരക്കൽ ജയന്റെ വീട്ടിൽനിന്ന് മൂന്ന് പുല്ലുവെട്ട് യന്ത്രങ്ങൾ ഒരു സിസി ടിവി ക്യാമറ എന്നിവ മോഷ്‌ടിക്കുകയും ഒരു ക്യാമറ പ്രതികൾ കേടുവരുത്തുകയുംചെയ്‌തു. വെള്ളി പുലർച്ചെ മൂന്നിന് ശേഷമായിരുന്നു മോഷണം. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്ഐ ബൈജു, എസ്‌സിപിഒ ശ്യാം, സിപിഒമാരായ അഖിൽ, ജഗൻ, ഹോംഗാർഡ് മഹേന്ദ്രൻ എന്നിവർ ചേർന്നാണ്പ്രതിയെ പിടിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..