ഹരിപ്പാട്
കേരളത്തിലെ സഹകരണബാങ്കുകളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ഹരിപ്പാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യോഗം കേരള ബാങ്ക് മുൻ ഡയറക്‌ടർ എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. ഹരിപ്പാട് സഹകരണബാങ്ക് പ്രസിഡന്റ് സി എൻ എൻ നമ്പി അധ്യക്ഷനായി. കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം രഘു, ബെഫി നേതാക്കളായ ആർ വേണുഗോപാൽ, പി സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..