23 December Monday

സ്വർണവ്യാപാരി ബോധവൽക്കരണവും സെമിനാറും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

സ്വർണവ്യാപാരി ബോധവൽക്കരണവും സെമിനാറും ഓൾ കേരള ഗോൾഡ് 
ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് 
ജസ്‌റ്റിൻ പാലത്തറ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്സ്‌ സ്വർണവ്യാപാരി ബോധവൽക്കരണവും സെമിനാറും ആലപ്പുഴ ജുവൽ ഹാളിൽ സംഘടിപ്പിച്ചു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്വർണവ്യാപാരികൾ പങ്കെടുത്തു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജസ്‌റ്റിൻ പാലത്തറ ഉദ്ഘാടനംചെയ്‌തു. 
ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ്സ് ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ ഡി പ്രവീൺ ഖന്ന, കൊച്ചി ബ്രാഞ്ച് മേധാവി മുഹമ്മദ് ഇസ്‌മയിൽ, ജോയിന്റ്‌ ഡയറക്‌ടർ സന്ദീപ് എസ്‌ കുമാർ, എസ്‌ പ്രത്യുഷ് എന്നിവര്‍ ക്ലാസെടുത്തു. മോഹൻ ആലപ്പുഴ, എബി പാലത്ര, ജോയി പഴയമഠം, രാധാകൃഷ്‌ണൻ കൊല്ലം, രാജൻ അനശ്വര പത്തനംതിട്ട എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top