23 October Wednesday

അറിയാം അഗ്നിവർഷ, ഘാതക് ഇന്ത്യൻ എകെ 47

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

ജില്ലാ പൊലീസ് സ്‌മൃതി ദിനത്തിന്റെ ഭാഗമായി ആലപ്പുഴ ഡിഎച്ച്ക്യൂ-വിൽ 
നടന്ന പ്രദർശനത്തിൽ നിന്ന്‌

 ആലപ്പുഴ

ജില്ലാ പൊലീസ് സ്‌മൃതിദിനത്തിന്റെ ഭാഗമായി ആയുധങ്ങളുടെയും ബോംബ് സ്‌ക്വാഡിന്റെ പ്രവർത്തനങ്ങളുടെയും പൊലീസ് നായകളുടെയും പ്രദർശനം സംഘടിപ്പിച്ചു. ആലപ്പുഴ ഡിഎച്ച്ക്യൂ-വിൽ സംഘടിപ്പിച്ച പ്രദർശനം ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. അഡീഷണൽ എസ്‌പി എസ് അമ്മിണിക്കുട്ടൻ, ഡെപ്യൂട്ടി കമാണ്ടന്റ് വി സുരേഷ്ബാബു എന്നിവർ പങ്കെടുത്തു. 
  പരേഡുകൾക്കും പരിശീലനത്തിനും മറ്റുമായുള്ള റൈഫിൾ നമ്പർ –- 1, കണ്ണീർവാതക ഷെൽ ഫയർ ചെയ്യുന്ന അഗ്നിവർഷ, കൂടുതൽ കൃത്യതയുള്ള റൈഫിൾ 7.62 എംഎംഎസ്എൽആർ, ഇന്ത്യൻ നിർമിത തോക്കായ ഇൻസാസ്, എകെ 47ന്റെ ഇന്ത്യൻ നിർമിത തോക്കായ ഘാതക് തുടങ്ങി സേനയുടെ കൈവശമുള്ള വിവിധ തോക്കുകൾ പ്രദർശിപ്പിച്ചു. റിമോട്ട് വയർ കട്ടർ, എക്‌സ്‌പ്ലോസീവ് വേപ്പർ ഡിറ്റക്‌ടർ, മൈൻ സ്വീപ്പർ, എച്ച്എച്ച്എംഡി തുടങ്ങിയ സുരക്ഷാക്രമീകരണത്തിന്‌ പൊലീസ് സേന ഉപയോഗിക്കുന്നവയുടെ പ്രവർത്തനരീതി ജനങ്ങൾക്ക് പരിചയപ്പെടുത്തി. 
  ആലപ്പുഴ കെ–-9 സ്‌ക്വാഡിലെ ജർമൻ ഷെപ്പേർഡ്, ലാബ്രഡോർ, ബെൽജിയം മാൽനോയിസ് എന്നീ ആറ്‌ നായകളാണ്‌ പ്രദർശനത്തിനുണ്ടായിരുന്നത്. സമൂഹത്തിൽ പൊലീസിന്റെ പങ്കിനെക്കുറിച്ചുള്ള ക്ലാസുകൾ 25 മുതൽ 30 വരെ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തും. 26-ന് ജില്ലയിലെ എസ്‌പിസി വിദ്യാർഥികൾക്കായി പെയിന്റിങ്‌, ഉപന്യാസമത്സരങ്ങൾ സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top