24 December Tuesday

മാന്നാർ ഏരിയ സമ്മേളനം 
ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
മാന്നാർ
സിപിഐ എം മാന്നാർ ഏരിയ സമ്മേളനം ശനിയും ഞായറും പുലിയൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശനി രാവിലെ 10ന് കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (കുളിക്കാംപാലം പുലിയൂർ മാർത്തോമ്മാ കമ്യൂണിറ്റി ഹാൾ) ചേരുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യും. പുഷ്‌പാർച്ചനയ്‌ക്കും പതാക ഉയർത്തലിനും ശേഷം വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുക്കും. ഏരിയ ആക്‌ടിങ് സെക്രട്ടറി പുഷ്‌പലത മധു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ മഹേന്ദ്രൻ, കെ രാഘവൻ, ജി രാജമ്മ, എം സത്യപാലൻ, ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ്, ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ എന്നിവർ പങ്കെടുക്കും. എട്ട് ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 99 പ്രതിനിധികളും 22 ഏരിയ കമ്മിറ്റി അം​ഗങ്ങളും അടക്കം 121 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 
  ഞായറാഴ്‌ച പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട് നാലിന്‌ പൊറ്റമേൽക്കടവിൽനിന്ന്‌ ആരംഭിക്കുന്ന റാലിക്കും ചുവപ്പുസേന മാർച്ചിനുംശേഷം സീതാറാം യെച്ചൂരി നഗറിൽ (പുലിയൂർ പഞ്ചായത്ത് സ്‌റ്റേഡിയം) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സൺ പുഷ്‌പലത മധു, കൺവീനർ കെ പി പ്രദീപ്, കെ നാരായണപിള്ള, ജി രാമകൃഷ്‌ണൻ, പി എൻ ശെൽവരാജൻ, പി ഡി സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top