26 December Thursday

ഒരുങ്ങുന്നു കെഎസ്‌ആർടിസി ഹരിത ഡിപ്പോകൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
ആലപ്പുഴ
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ ഹരിത ഡിപ്പോകളാകും. ആദ്യഘട്ടത്തിൽ ആലപ്പുഴ, ചെങ്ങന്നൂർ ഡിപ്പോകളിൽ സമഗ്രമായ മാറ്റം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. തുടർന്ന് മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും. ആലപ്പുഴ ഡിപ്പോയിൽ ശുചീകരണ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, സന്നദ്ധസംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നത്. ബസ് സ്റ്റേഷനുകളിൽ ഖര-ദ്രവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളൊരുക്കും. ആവശ്യത്തിന് ബിന്നുകളും ബോർഡുകളും സ്ഥാപിക്കും. എല്ലാ ഡിപ്പോകളിലും വിപുലമായ ജനപങ്കാളിത്തത്തോടെ ഏകദിന ശുചീകരണം നടത്താനും ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസിന്റെ അധ്യക്ഷതയിൽ ചെങ്ങന്നൂർ യോഗത്തിൽ തീരുമാനിച്ചു. നവകേരളം കർമപദ്ധതി ജില്ലാ കോ–-ഓർഡിനേറ്റർ കെ എസ് രാജേഷ്, ചെങ്ങന്നൂർ എടിഒ ഐ ആർ അജീഷ്‌കുമാർ, നോഡൽ ഓഫീസർ ടി കെ സുജ, സർജന്റ് കെ എസ് ബിജു, ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഇന്റേണുകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top