ആലപ്പുഴ
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി മിന്നൽ ബസിന്റെ എൻജിനിൽനിന്ന് പുക ഉയർന്നത് ആശങ്കപരത്തി. പുലർച്ചെ 4.30ന് ആലപ്പുഴ പാതിരപ്പള്ളിയിലാണ് സംഭവം. കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന്റെ എൻജിനിൽനിന്ന് പുക ഉയരുകയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി.
യാത്രക്കാർ അറിയിച്ചതോടെ ആലപ്പുഴ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി അപകടം ഒഴിവാക്കി. സേന ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ അറിയിച്ചതോടെ മറ്റൊരു വാഹനം എത്തിച്ച് യാത്രാസൗകര്യം ഒരുക്കി. അസി. സ്‌റ്റേഷൻ ഓഫീസർ തോമസ് ഡാനിയേലിന്റെ നേതൃത്വത്തിൽ ജോബിൻ ജോസഫ്, മഹേഷ്, പി എഫ് ലോറൻസ്, എ ജെ ബെഞ്ചമിൻ, കെ ആർ അനീഷ്, കെ എസ് ആന്റണി, ഡാനി ജോർജ്, ഉദയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..