മണ്ണഞ്ചേരി
തുഴച്ചിൽ പഠനത്തിനും പരിശീലനത്തിനും തയ്യാറായവർക്ക് തുഴഞ്ഞുമുന്നേറാൻ ജില്ലാ പഞ്ചായത്തിന്റെ കനോയിങ് – കയാക്കിങ് ബോട്ടുകൾ നീരണിഞ്ഞു. ‘സ്‌പോര്‍ട്സാണ് ലഹരി' പദ്ധതിയിൽ ആര്യാട് ഡിവിഷനിലാണ് പരിശീലനം തുടങ്ങിയത്. ഇതോടെ പുന്നമടയിൽ മറ്റ് ബോട്ടുകളെ ആശ്രയിച്ചുള്ള പരിശീലനം ഇനി മണ്ണഞ്ചേരിയിലെ കായൽപ്പരപ്പിലാകും.
കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് കനോയിങ്–-കയാക്കിങ് അസോസിയേഷന്റെ കീഴില്‍ ഇവിടെ പരിശീലിക്കുന്നത്. ഇതിൽ ദേശീയ മത്സരങ്ങളിലെ മെഡൽ ജേതാക്കളടക്കം ഉൾപ്പെടും. ഈ രംഗത്ത് ലോകചാമ്പ്യന്മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാല്‍കോടിയോളം രൂപ മുടക്കി ജില്ലാ പഞ്ചായത്ത് പരിശീലനത്തിന് സൗകര്യമൊരുക്കുന്നത്. അഞ്ച് ബോട്ടാണ് വാങ്ങിയത്.
ബോട്ടുകൾ അടിവാരം കിഴക്ക് കായല്‍ച്ചിറയില്‍ മന്ത്രി പി പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്‌തു. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണിതെന്നും വികസനം എന്നാല്‍ ഇതെല്ലാം ഉൾപ്പെടുന്നതാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രന്‍ ജഴ്സി കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍ റിയാസ്, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പി എ ജുമൈലത്ത്, ടി എസ് സുയമോള്‍, എം എസ് സന്തോഷ്, കെ ഉദയമ്മ, ദീപ സുരേഷ്, ബഷീര്‍ മാക്കിനിക്കാട്, നവാസ് നൈന, കെ എസ് ഹരിദാസ്, കെ ഹഫ്‌സ, കെ എം റെജി, പി ജോഷിമോന്‍, സി എച്ച് റഷീദ്, മുഹമ്മദ് മുസ്‌തഫ, വി വി മോഹന്‍ദാസ്, കെ എം ഷിബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..