ആലപ്പുഴ
ചിറപ്പാവേശത്തിൽ തിങ്ങിനിറഞ്ഞ മുല്ലയ്‌ക്കൽ തെരുവിൽ അരമണിക്കിലുക്കത്തിന്റെയും ചടുലതാളത്തിന്റെയും അകമ്പടിയിൽ പുലികൾ ആരവം തീർത്തു. വൈകിട്ട് 5.30 ഓടെ മുല്ലയ്‌ക്കൽ ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച പുലികളി പിന്നീട് കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രമൈതാനത്തും ആവേശംതീർത്തു. മുല്ലയ്‌ക്കൽ ചിറപ്പിന് ആദ്യമായിറങ്ങിയ പുലിക്കൂട്ടത്തെ കാണാൻ കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെ നിരവധിപേർ നഗരത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ദാസപ്പൻ തൃശൂരിന്റെ നേതൃത്വത്തിൽ പെൺപുലികൾ ഉൾപ്പെടെയുള്ള 30 പേരുടെ സംഘമാണ് നഗരത്തിൽ പുലികളി അവതരിപ്പിച്ചത്. മുഹമ്മ മധുവിന്റെ നേതൃത്വത്തിൽ വാദ്യംകൂടി ചേർന്നപ്പോൾ നഗരത്തിൽ പൂരക്കാഴ്‌ചയൊരുങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..