26 December Thursday

5 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
ആലപ്പുഴ
ജില്ലയിൽ അഞ്ചുപേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തുനിന്നും രണ്ടുപേർ മുംബൈയിൽനിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 13 ആയി. ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.
17ന് അബുദാബി–- തിരുവനന്തപുരം വിമാനത്തിലെത്തിയ ചെങ്ങന്നൂർ സ്വദേശിയും 19ന് ദമാം–-കൊച്ചി വിമാനത്തിലെത്തിയ മാവേലിക്കര സ്വദേശിയുമാണ്‌ വിദേശത്ത്‌ നിന്നെത്തിയവർ. ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ ക്വാറന്റൈനിലായിരുന്നു.
മുംബൈയിൽനിന്ന് വന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ കുട്ടനാട് സ്വദേശിയായ യുവതിയും മറ്റേയാൾ ചെങ്ങന്നൂർ താലൂക്ക് സ്വദേശിയായ യുവാവുമാണ്. കുട്ടനാട് സ്വദേശി 19ന് ട്രെയിനിലെത്തിയശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ചെങ്ങന്നൂർ സ്വദേശി 19ന് എറണാകുളത്ത് ട്രെയിൻ ഇറങ്ങിയത്‌. തുടർന്ന്‌ ആലപ്പുഴ ജില്ലയിലെ കെയർ സെന്ററിൽ ക്വാറന്റൈനിലായിരുന്നു. ചെന്നൈയിൽനിന്നും തിരിച്ചെത്തി 21ന് 
കോവിഡ് സ്ഥിരീകരിച്ച ചെങ്ങന്നൂർ സ്വദേശിയുടെ അമ്മയ്‌ക്കാണ്‌ സമ്പർക്കത്തിലൂടെ പകർന്നത്‌. എല്ലാവരെയും മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top