28 December Saturday

മാർ അത്താനാസിയോസിന്റെ 
കബറിലേക്ക് പദയാത്ര

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

തോമസ് മാർ അത്താനാസിയോസിന്റെ ആറാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ആരംഭിച്ച പദയാത്ര 
ഭദ്രാസന മെത്രാപോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

ചെങ്ങന്നൂർ 
മലങ്കര ഓർത്തഡോക്‌സ്‌ സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപോലീത്താ തോമസ് മാർ അത്താനാസിയോസിന്റെ ആറാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച്  ഓതറ സെന്റ്‌ ജോർജ് ദയറായിലേക്ക് ബഥേൽ അരമനയിൽനിന്ന്‌ പദയാത്ര നടന്നു. ഭദ്രാസന മെത്രാപോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് ഫ്ലാഗ് ഓഫ് ചെയ്‌തു. ഓതറ ദയറായിൽ നടന്ന യോഗത്തിൽ ഡോ. ഗീവർഗീസ് മാർ കൂറിലോസ് അനുസ്‌മരണപ്രസംഗം നടത്തി. 
ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷനായി. തുടർന്ന് പ്രദക്ഷിണം, കബറിങ്കൽ ധൂപപ്രാർഥന, ആശീർവാദം എന്നിവ നടന്നു. യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അഖണ്ഡപ്രാർഥനയും ഉണ്ടായിരുന്നു.
ശനി രാവിലെ പ്രഭാതനമസ്‌കാരത്തിനുശേഷം നടക്കുന്ന  കുർബാനയ്‌ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മുഖ്യകാർമികത്വം വഹിക്കും. 
പകൽ 2.30ന് ബഥേൽ അരമനയിൽ മാർ അത്താനാസിയോസ് അനുസ്‌മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് അധ്യക്ഷനാകും. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top