25 December Wednesday

മാരാരിക്കുളം ലോക്കൽ കമ്മിറ്റി 
ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

സിപിഐ എം മാരാരിക്കുളം ലോക്കൽ കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു. 
ഏരിയ സെക്രട്ടറി എസ് രാധാകൃഷ്ണന്‍, പി പി ചിത്തരഞ്ജന്‍, സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ 
എന്നിവര്‍ സമീപം

 കഞ്ഞിക്കുഴി  

സിപിഐ എം മാരാരിക്കുളം ലോക്കൽ കമ്മിറ്റി ഓഫീസ് (എകെജി സ്‌മാരക മന്ദിരം) സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  ഉദ്ഘാടനംചെയ്തു. പ്രകടനത്തിനും റെഡ് വളന്റിയർ മാർച്ചിനും ശേഷം വൈകിട്ട് ചേർന്ന  സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പ്രഭാമധു അധ്യക്ഷയായി. 
   മുൻ ലോക്കൽ സെക്രട്ടറിമാരായ ഇ എസ് ഉമ്മന്റെ പേരിലെ സ്‌മാരക ഹാൾ  ജില്ലാ സെക്രട്ടറി ആർ നാസറും പി വി രവീന്ദ്രൻ സ്‌മാരക ലൈബ്രറി സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബുവും ഉദ്ഘാടനംചെയ്‌തു. പി പി ചിത്തരഞ്ജൻ എംഎൽഎ കൊടിമരം ഉദ്ഘാടനംചെയ്‌ത്‌ പതാക ഉയർത്തി. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി സെക്രട്ടറി എസ് രാധാകൃഷ്ണൻ പ്രതിഭകളെയും മുതിർന്ന നേതാക്കളെയും ആദരിച്ചു. നിർമാണ കമ്മിറ്റി കൺവീനർ പി കെ വേണുഗോപാൽ സ്വാഗതം പറഞ്ഞു.
   ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ജി രാജേശ്വരി, വി ജി മോഹനൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി സലിം, എസ് ദേവദാസ്, പി എസ് ഷാജി, എ കെ പ്രസന്നൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ബായ്, എം എൻ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top