27 December Friday

ബിജെപിയെ ഒറ്റയ്‌ക്ക്‌ നേരിടാൻ 
കോൺഗ്രസിനാകില്ല: സി എസ്‌ സുജാത

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

പുന്നപ്ര–വയലാർ രക്തസാക്ഷി വാരാചരണത്തോടനുബന്ധിച്ച് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ചേർന്ന 
സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ഇന്ത്യ കൂട്ടായ്‌മയെ അവഗണിച്ച്‌ ബിജെപിയെ ഒറ്റയ്‌ക്ക്‌ നേരിട്ടയിടത്തെല്ലാം കോൺഗ്രസ്‌ പരാജയപ്പെട്ടതായി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത പറഞ്ഞു. 78–-ാമത്‌ പുന്നപ്ര–-വയലാർ വാരാചരണത്തിന്റെ ഭാഗമായി വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സുജാത. 
ഇനി ഒറ്റയ്ക്ക്‌ മുന്നോട്ട്‌പോകാനില്ല എന്ന കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പാഠം ഉൾക്കൊള്ളാൻ കോൺഗ്രസിന്‌ ഇനിയും കഴിഞ്ഞിട്ടില്ല.  പ്രതിപക്ഷ സഖ്യത്തെ അംഗീകരിക്കാതെ ബിജെപിയുമായി ഒറ്റയ്ക്ക്‌ ഏറ്റുമുട്ടിയിടത്തെല്ലാം കോൺഗ്രസ്‌ തോറ്റു. രാജ്യത്തുടനീളം പ്രതിപക്ഷ പാർട്ടികളടക്കം നേതൃത്വംകൊടുത്ത സമരങ്ങളാണ്‌ ബിജെപിയെ തകർത്തത്‌. കേന്ദ്രസർക്കാരിന്റെ മുതലാളിത്ത നയങ്ങൾക്ക്‌ ഏറ്റ തിരിച്ചടിയായിരുന്നു 18–-ാം ലോക്സഭാ തെരെഞ്ഞെടുപ്പ്‌ ഫലം. ആഗോള പട്ടിണി സൂചികയിൽ 111–-ാം സ്ഥാനത്ത്‌ ഇന്ത്യ എത്തുമ്പോഴും പട്ടിണി ദാരിദ്ര്യ നിർമാർജനത്തിൽ ഒന്നാമതാണ്‌ മുഖ്യമന്ത്രി പണറായി വിജയൻ നയിക്കുന്ന എൽഡിഎഫ്‌ സർക്കാർ.  മാതൃകാപരമായ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ്‌ സാമ്പത്തികമായി ഞെരുക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നൂം സുജാത പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top