24 October Thursday

ശാസ്‌ത്രകിരീടം ചൂടി ആലപ്പുഴ

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ആലപ്പുഴ ഉപജില്ല 
ട്രോഫി ഏറ്റുവാങ്ങുന്നു

ചേർത്തല
റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിൽ കിരീടം ചൂടി ആലപ്പുഴ ഉപജില്ല. ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, ഐടി പ്രവൃത്തി പരിചയമേള വിഭാഗങ്ങളിൽ ഹൈസ്‌കൂളിലും ഹയർസെക്കൻഡറിയിലുമായി 1187 പോയിന്റാണ്‌ നേടിയത്‌. 1167 പോയിന്റോടെ ആതിഥേയരായ ചേർത്തല രണ്ടാം സ്ഥാനത്തെത്തി.  കായംകുളം–- -956, മാവേലിക്കര-–- 913, തുറവൂർ –--898, ചെങ്ങന്നൂർ–- -837, ഹരിപ്പാട്-–- 781, തലവടി–--750, അമ്പലപ്പുഴ–- -721, മങ്കൊമ്പ്–- -705, വെളിയനാട്–- -288  എന്നിങ്ങനെയാണ്‌ മറ്റ്‌ ഉപജില്ലകളുടെ സ്ഥാനം.
 സമാപന സമ്മേളനം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വി ആർ രജിത ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്തംഗം പി എസ് ഷാജി അധ്യക്ഷനായി. ഇരുവരും ചേർന്ന്‌ വിജയികൾക്ക്‌ ട്രോഫി സമ്മാനിച്ചു. സിഡിഡിഇ ഇ എസ്‌ ശ്രീലത, പൊതുമരാമത്ത്‌ സ്ഥിരം സമിതിയംഗം എ എസ്‌ സാബു, ചേർത്തല എഇഒ സി മധു, തുറവൂർ എഇഒ ഹെലൻ കുഞ്ഞുകുഞ്ഞ്‌  തുടങ്ങിയവർ പങ്കെടുത്തു. 
സ്കൂളുകളിൽ താമരക്കുളം വിവിഎച്ച്എസ്എസ് 216 പോയിന്റ്‌ നേടി
 ഓവറോൾ ചാമ്പ്യന്മാരായി. പൂങ്കാവ് എംഐ എച്ച്എസ്എസ് -–-215
 ചേർത്തല ജിജിഎച്ച്എസ്എസ് –--215, ആലപ്പുഴ  സെന്റ്‌ ജോസഫ്സ് ജിഎച്ച്എസ്എസ്–- -202 പോയിന്റുകൾ നേടി. 
വിജയികളും പോയിന്റും
 ശാസ്‌ത്രമേള  ഹയർസെക്കൻഡറി : തലവടി–--51, മാവേലിക്കര –--41,  ചെങ്ങന്നൂർ–--41. ഹൈസ്കൂൾ: കായംകുളം–--60, ആലപ്പുഴ–--53, തലവടി–--46. 
ഗണിത ശാസ്ത്രമേള: ഹയർസെക്കൻഡറി ആലപ്പുഴ–--126, കായംകുളം–--113, അമ്പലപ്പുഴ–--110.
ഹൈസ്കൂൾ: ആലപ്പുഴ–--142,  കായംകുളം–--107,  ചേർത്തല-–-105. 
സാമൂഹ്യശാസ്ത്രമേള ഹയർസെക്കൻഡറി ചേർത്തല–--45,  തുറവൂർ–--38, മാവേലിക്കര–- 36. ഹൈസ്കൂൾ:  ആലപ്പുഴ–--51, മാവേലിക്കര–--50, തുറവൂർ–--49.   
പ്രവൃത്തി പരിചയമേള  ഹയർസെക്കൻഡറി ആലപ്പുഴ–--305, ചേർത്തല–--289, തുറവൂർ–--249. ഹൈസ്കൂൾ: ചേർത്തല-–-403, ആലപ്പുഴ–--338, കായംകുളം–--294. 
ഐടി മേള:  ഹയർസെക്കൻഡറി ആലപ്പുഴ–--53,  കായംകുളം-–-47, ചേർത്തല–--47.
ഹൈസ്കൂൾ: ചേർത്തല–--55,  മാവേലിക്കര–- 47,  ആലപ്പുഴ–--44.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top