21 December Saturday

നിറച്ചാർത്ത് 
മത്സരങ്ങൾ 27-ന്

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
ആലപ്പുഴ
നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാർഥികൾക്കായി ‘നിറച്ചാർത്ത്' മത്സരങ്ങൾ നടത്തും. ശനി രാവിലെ 10ന് ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിൽ നടക്കും. മത്സരം പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്യും. കലക്‌ടർ അലക്‌സ് വർഗീസ് അധ്യക്ഷനാകും. പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. 
ജില്ലയിലെ എൽപി സ്‌കൂൾ വിദ്യാർഥികൾക്ക് കളറിങ്‌ മത്സരവും യുപി, ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ചിത്രരചന (പെയിന്റിങ്‌) മത്സരവുമാണ് നടത്തുക. ക്രയോൺ, പേസ്‌റ്റൽസ്, ജലച്ചായം, പോസ്‌റ്റർ കളർ എന്നിങ്ങനെ ഏത്‌ മാധ്യമവും ഉപയോഗിക്കാം. ഓയിൽ പെയിന്റ് ഉപയോഗിക്കാൻ പാടില്ല. എല്ലാ വിഭാഗത്തിലും ആദ്യ മൂന്ന്‌ സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയുമുണ്ട്‌. 
കളറിങ്‌ മത്സരത്തിൽ നിറം നൽകാനുള്ള രേഖാചിത്രം സംഘാടകർ നൽകും. മറ്റ് സാമഗ്രികൾ കൊണ്ടുവരണം. ഒന്നര മണിക്കൂറാണ് മത്സരസമയം. ചിത്രരചന (പെയിന്റിങ്‌) മത്സരത്തിൽ വരയ്‌ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. മറ്റ് സാമഗ്രികൾ കൊണ്ടുവരണം. ഇവർക്ക് രണ്ട്‌ മണിക്കൂറാണ് മത്സരസമയം. സമ്മാനം സ്വീകരിക്കാനെത്തുമ്പോൾ വിദ്യാർഥിയാണെന്നുള്ള സ്‌കൂൾ അധികാരിയുടെ സാക്ഷ്യപത്രമോ ഐഡന്റിറ്റി കാർഡോ ഹാജരാക്കണം. ഫോൺ: 0477–--2251349

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top