കാർത്തികപ്പള്ളി
കേരളവിരുദ്ധ, യുവജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്ഐ ചിങ്ങോലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ കോലം കത്തിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കെ സിനുനാഥ്, പ്രസിഡന്റ് മിഥിൻ കൃഷ്‌ണ, വിപിന ചന്ദ്രൻ, സന്ദീപ് എന്നിവർ സംസാരിച്ചു.
കായംകുളം
ഡിവൈഎഫ്ഐ കായംകുളം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടന്നു. ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആർ രാജേഷ് അധ്യക്ഷനായി.ബ്ലോക്ക് സെക്രട്ടറി സി എ അഖിൽ കുമാർ, ജില്ലാ കമ്മിറ്റി അംഗം ജെ മിനീസ, മുഹമ്മദ് ജുറൈജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സന്ദീപ് ചന്ദ്രൻ, ഷിബുദാസ്, അഖിൽ കുമാർ, ബിച്ചിൻ ആർ പ്രസാദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..