22 December Sunday

പ്രതിഷേധ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയിൽ പ്രതിഷേധിച്ച് 
സിപിഐ എം നേതൃത്വത്തിൽ കായംകുളം ടൗണിൽ സംഘടിപ്പിച്ച പ്രകടനം

കായംകുളം
മൂന്നാം നരേന്ദ്ര മോഡി സർക്കാർ അവതരിപ്പിച്ച ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം കായംകുളം ടൗൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുനിസിപ്പൽ ജങ്‌ഷനിൽ നടന്ന പ്രതിഷേധയോഗത്തിൽ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ഗാനകുമാർ എൻ ശിവദാസൻ എന്നിവർ സംസാരിച്ചു.എൻ എസ് സ്‌മാരക മന്ദിരത്തിൽനിന്ന്‌ ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ഏരിയ കമ്മിറ്റി അംഗങ്ങളായ ജി ശ്രീനിവാസൻ, കെ പി മോഹൻദാസ്, പി സുരേഷ്‌കുമാർ, ലോക്കൽ സെക്രട്ടറിമാരായ കെ ശിവപ്രസാദ്, ആർ മധു, ജെ കെ നിസാം, പ്രസന്ന, പി ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top