22 December Sunday

എഫ്‌എസ്‌ഇടിഒ- 
പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

എഫ്എസ്ഇടിഒ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രകടനം കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
കേന്ദ്ര ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച്  എഫ്എസ്ഇടിഒ ജില്ല, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കലക്‌ടറേറ്റിന്‌ മുന്നിൽ  കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ് ഉദ്ഘാടനംചെയ്‌തു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എൽ മായ, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി കെ ഷിബു, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ പി ഡി ജോഷി, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സതീഷ് എന്നിവർ സംസാരിച്ചു. 
മാവേലിക്കരയിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്ത് ഉദ്ഘാടനംചെയ്‌തു. കെ അനിൽകുമാർ, ആർ രാജീവ്, എഫ് റഷീദാക്കുഞ്ഞ് എന്നിവർ സംസാരിച്ചു. 
 ചേർത്തലയിൽ  യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി സന്തോഷ്‌ ഉദ്ഘാടനംചെയ്‌തു. കെ വേണു, പി എസ് വിനോദ്, എസ് ജോഷി എന്നിവർ സംസാരിച്ചു.
  ഹരിപ്പാട്‌ യൂണിയൻ ജില്ലാ വൈസ്‌പ്രസിഡന്റ്‌ പി പി അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. ഐ അനീസ്, എ എസ് മനോജ്‌, അജിത് എസ് ചന്ദ്രൻ, വി എസ് ഹരിലാൽ എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനംചെയ്‌തു. സിന്ധു, എസ് കലേഷ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം ബി സുബിത് ഉദ്ഘാടനംചെയ്‌തു. സുരേഷ് പി ഗോപി സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top