19 September Thursday

"മാലിന്യമുക്ത കേരളം'
കെജിഒഎ കാമ്പയിൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കെജിഒഎ ജില്ലാ കമ്മിറ്റിയുടെ "മാലിന്യ മുക്തകേരളം' കാമ്പയിൻ കലക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനംചെയ്യുന്നു

 
ആലപ്പുഴ
മാലിന്യമുക്ത കേരളം കാമ്പയിനിന്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ കാമ്പയിൻ ആരംഭിച്ചു. ഹരിതകർമസേനയെ നിയോഗിച്ച് വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നുണ്ട്. ഇതിനോടൊപ്പം എല്ലാ സർക്കാർ ഓഫീസുകളും മാതൃകാ ശുചിത്വ ഓഫീസുകളാക്കാൻ സിവിൽ സർവീസ് സംഘടനകളുടെ സഹായം സർക്കാർ അഭ്യർഥിച്ചിരുന്നു. 
എല്ലാ യൂണിറ്റുകളിലും ഓരോ ഓഫീസ് വീതം തെരഞ്ഞെടുത്ത് ശുചീകരിച്ച് അജൈവ മാലിന്യ സംസ്‌കരണത്തിനായി ബിന്നുകൾ സ്ഥാപിക്കാൻ സംഘടന തീരുമാനിച്ചു. ആദ്യഘട്ടം എന്ന നിലയിൽ ഓഫീസ് കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക്, പേപ്പർ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ജില്ലാ ട്രഷറിയുടെ മുന്നിൽ ബിന്നുകൾ സ്ഥാപിച്ചു. ഏഴ് ഏരിയകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.
  ജില്ലാ കാമ്പയിൻ കലക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനംചെയ്‌തു. കെജിഒഎ ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് രാജേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി കെ ഷിബു, ജില്ലാ സെക്രട്ടറിയറ്റംഗം എസ് രഞ്ജിത്ത്, ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ്‌, സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി എ സ്വരൂപ്  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top