22 December Sunday

കൊൽക്കത്തയുടെ കണ്ണീരിനോട്‌ ഹൃദയം ചേർത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കൊൽക്കത്തയില്‍ ഡോക്‍ടറെ ബലാത്സംഗം ചെയ്‍ത് കൊന്നതില്‍ പ്രതിഷേധിച്ച് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷനും കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയനും ചേർന്ന് ആലപ്പുഴ റീജണൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച യോഗം

 ആലപ്പുഴ

കൊൽക്കത്ത ആർ ബി കർ മെഡിക്കൽ കോളേജിൽ വനിത ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളികളെ  ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സിഐടിയു, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ എന്നീ സംഘടനകൾ ആലപ്പുഴ റീജണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗം നടത്തി. 
സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷീജ, ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്ഇഖ്ബാൽ, ജില്ലാ സെക്രട്ടറി വിനീതൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ  ജില്ലാ ട്രഷറർ രശ്‌മി ബാലൻ  സ്വാഗതവും ജില്ലാ പ്രസിഡന്റ്‌ സജിമോൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top