23 December Monday
തണലൊരുക്കി തൊഴിൽമേള

84 പേർക്ക് നിയമനം; 198 പേർ ചുരുക്കപ്പട്ടികയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് സംഘടിപ്പിച്ച മിനി തൊഴിൽമേള 
എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ആലപ്പുഴ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിൽ മിനി തൊഴിൽമേള സംഘടിപ്പിച്ചു. മേളയിൽ 16 ഉദ്യോഗദായകർ 514 ഉദ്യോഗാർഥികളും പങ്കെടുത്തു. 84 പേർക്ക് നിയമനം ലഭിച്ചു. 198 പേർ ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്‌. 
എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ അധ്യക്ഷയായി. ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ കെ എം മാത്യൂസ്‌, കൗൺസിലർ ഷിമി ഷാഫി ഖാൻ, യുഐടി പ്രിൻസിപ്പൽ ഡോ. ടി ആർ അനിൽകുമാർ, പ്ലേസ്‌മെന്റ്സെൽ കൺവീനർ വി അഞ്ജു, സ്വയംതൊഴിൽ വിഭാഗം എംപ്ലോയ്മെന്റ് ഓഫീസർ മഞ്ജു വി നായർ, ജൂനിയർ എംപ്ലോയ്‌മെന്റ്‌ ഓഫീസർ വി ഡി വൃന്ദമ്മ, വൊക്കേഷണൽ ഗൈഡൻസ് വിഭാഗം എംപ്ലോയ്‌മെന്റ് ഓഫീസർ പി ആർ അമ്പിളി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top