23 December Monday
ആലപ്പുഴയിലും കൈനകരിയിലും പാർടി നൽകിയ വീടുകളുടെ താക്കോൽ കൈമാറി

സ്നേഹവീടിന്റെ തണൽനീട്ടി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

സിപിഐ എം ആശ്രമം ലോക്കൽ കമ്മിറ്റി തടിക്കൽ ലൈലയ്ക്കും കുടുംബത്തിനും നിർമിച്ച സ്നേഹവീടിന്റ താക്കോൽ 
മന്ത്രി സജി ചെറിയാൻ കൈമാറുന്നു

 ആലപ്പുഴ

സിപിഐ എം ആശ്രമം ലോക്കൽ കമ്മിറ്റി  നിർമിച്ച സ്നേഹവീടിന്റ താക്കോൽ മന്ത്രി സജി ചെറിയാൻ കൈമാറി.  കഴിഞ്ഞ സംസ്ഥാന സമ്മേളന തീരുമാനപ്രകാരമാണ്‌ പാർടി നിർധനർക്ക്‌ വീടൊരുക്കുന്നത്‌. കാളാത്ത്  ജങ്ഷന്‌ പടിഞ്ഞാറ് ഗംഗ വായനശാലക്ക് സമീപം ചേർന്ന പൊതുസമ്മേളനത്തിലാണ് മന്ത്രി സജി ചെറിയാൻ തടിക്കൽ ലൈലയ്ക്ക് വീടിന്റെ താക്കോൽ കൈമാറിയത്. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. 
  ജില്ലാകമ്മിറ്റി അംഗം വി ബി അശോകൻ, ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം ഡി സുധീഷ്, മുനിസിപ്പൽ കൗൺസിലർ എ ഷാനവാസ്, കെ സോമനാഥപിള്ള, നിർമാണ കമ്മിറ്റി ചെയർമാൻ വി ടി രാജേഷ്, കൺവീനർ പി സി പ്രദീപ് എന്നിവർ സംസാരിച്ചു. സ്നേഹവീടിന്റെ നിർമാണത്തിന്‌ മേൽനോട്ടം വഹിച്ച ആശ്രമം സി ബ്രാഞ്ച് അംഗം രാജേഷ് ആർ കുറുപ്പ്, ഇലക്‌ട്രിക്കൽ പ്ലമ്പിങ് ജോലികൾ സൗജന്യമായി ചെയ്തുനൽകിയ കാളാത്ത് എ ബ്രാഞ്ച് അംഗം എസ് വിഷ്ണു എന്നിവർക്ക്  സ്നേഹാദരം നൽകി.
തകഴി 
കൈനകരി ഏഴാം വാർഡിൽ കൊച്ചുപറമ്പിൽ പരേതനായ തോമസിന്റെ ഭാര്യ കത്രീനാമ്മ തോമസിനും(സോളി ) മക്കൾക്കും സിപിഐ എം കൈനകരി സൗത്ത് ലോക്കൽ കമ്മിറ്റി നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ ജില്ലാ കമ്മിറ്റി അംഗം സി കെ സദാശിവൻ കൈമാറി.   ഭവന നിർമാണ കമ്മിറ്റി ചെയർമാൻ  പഞ്ചായത്ത് പ്രസിഡന്റ്‌ എം സി പ്രസാദ് അധ്യക്ഷനായി. തകഴി ഏരിയ സെക്രട്ടറി  കെ എസ് അനിൽകുമാർ, നിർമാണ കമ്മിറ്റി കൺവീനർ സൗത്ത്‌ ലോക്കൽ സെക്രട്ടറി വി ശശി, ഏരിയ കമ്മിറ്റി അംഗങ്ങളായ എ ഡി കുഞ്ഞച്ചൻ, എസ് സുധിമോൻ, എം മദൻലാൽ, പി സജിമോൻ, സിപിഐ എം നോർത്ത് ലോക്കൽ സെക്രട്ടറി പി രതീശൻ, എം എസ് മനോജ്, പ്രസീത മിനിൽകുമാർ,  കെ എ പ്രമോദ്,  ഷീല സജീവ്, ഗിരിജ ബിനോദ് , ലീനകുട്ടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top