ആലപ്പുഴ
നെഹ്റുട്രോഫി ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള ബോണസ് വിതരണം 50 ശതമാനം പൂർത്തിയായി. ചുണ്ടൻവള്ളങ്ങൾക്ക് ഒരുലക്ഷവും മറ്റ് വള്ളങ്ങൾക്ക് 25,000 രൂപയുമാണ് നൽകുന്നത്. വള്ളങ്ങൾക്കുള്ള ജഴ്സി, നമ്പർപ്ലേറ്റ്, ട്രാക്ക് ആൻഡ് ഹീറ്റ്സ് എന്നിവയുടെ വിതരണവും റവന്യൂ ഡിവിഷൻ ഓഫീസിൽ നടന്നുവരികയാണ്. റോയൽ എൻഫീൽഡാണ് ഇത്തവണത്തെ ടൈറ്റിൽ സ്‌പോൺസർ.
പവിലിയനുകളുടെ നിർമാണം ബുധനാഴ്‌ച പൂർത്തിയാകും. ട്രാക്ക് ആൻഡ് ഹീറ്റ്സ്, ചാറ്റിങ് ഡിവൈസ്, ഫിനിഷിങ് ഡിവൈസ് എന്നിവയുടെ ആദ്യഘട്ട പ്രവർത്തന പരിശോധനയും ബുധനാഴ്‌ച നടക്കും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയായ കലക്‌ടറുടെയും സെക്രട്ടറിയായ സബ്കലക്‌ടറുടെയും നേതൃത്വത്തിൽ ഉപകരണങ്ങൾ വ്യാഴാഴ്‌ച വീണ്ടും പരിശോധിക്കും.
ടിക്കറ്റ് വിൽപ്പന
പുരോഗമിക്കുന്നു
ഓൺലൈനായും നേരിട്ടുമുള്ള ടിക്കറ്റ് വിൽപ്പന നല്ല രീതിയിൽ പുരോഗമിക്കുകയാണ്. 2500 രൂപ മുതലുള്ള ടിക്കറ്റ് എടുത്തവർ ബോട്ട് ജെട്ടിയിലാണ് എത്തേണ്ടത്. പ്രത്യേക ബോട്ടുകളിൽ ഇവരെ വേദിയിൽ എത്തിക്കും.
മറ്റ് ടിക്കറ്റുകൾ എടുത്തവർ പുന്നമട ഫിനിഷിങ് പോയിന്റിൽ എത്തിച്ചണം. വാഹനങ്ങൾ പാർക്ക് ചെയ്യാൻ എസ്ഡിവി സ്‌കൂൾ ഗ്രൗണ്ടിൽ സൗകര്യമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..