22 December Sunday

വ്യാപാരി വ്യവസായി സമിതി മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

വ്യാപാരി വ്യവസായി സമിതി സംഘടിപ്പിച്ച ജിഎസ്ടി ഓഫീസ് മാർച്ചും ധർണയും 
സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
വാടകക്കെട്ടിടങ്ങളുടെ നികുതിബാധ്യത വ്യാപാരികളിൽനിന്ന്‌ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി ജിഎസ്ടി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനംചെയ്‌തു. ഇ എ സമീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് ശരത്ത്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ എം എം ഷെരീഫ്, മണിമോഹൻ, ജില്ലാ ട്രഷറർ പി സി മോനിച്ചൻ, ജോ. സെക്രട്ടറിമാരായ ലെജി സനൽ, വി വേണു, ബി എസ് അഫ്സൽ, വൈസ് പ്രസിഡന്റ്‌ ജമീല പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top